ചിയ്യാരം: കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ചിയ്യാരം ഇടവകയിൽ സൗജന്യ ആസ്മ, അലർജി പോസ്റ്റ് കോവിഡ് രോഗനിർണയ ക്യാന്പ് നടത്തി.
ഡോ. സി.പി. അശ്വിൻ, ജെറിൽ ബൈജു എന്നിവർ ക്യാന്പിനു നേതൃത്വം നൽകി. ചിയ്യാരം ഇടവക മുൻ കെസിവൈഎം മെന്പർ ആയ ഡോ. നമിത മേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിൻഡിക്കേറ്റ് അംഗം സാജൻ ജോസ് ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി കുര്യൻ ജോയ് ആശംസ പ്രസംഗം നടത്തി. ചിയ്യാരം ഇടവക വികാരി ഫാ. ജെയ്സണ്‍ പുലിക്കോട്ടിൽ ലൂസി പോൾസണ്‍ സംസാരിച്ചു. ക്യാന്പിൽ വെച്ച് 900 വില വരുന്ന സ്പൈറോമെട്രി ടെസ്റ്റ് സൗജന്യമായി ചെയ്തു. നൂറോളം പേർ ക്യാന്പിൽ പങ്കെടുത്തു. വനിത പ്രസിഡന്റ് റോസ്മേരി ജോയ് സ്വാഗതവും കെസിവൈഎം ട്രഷറർ ആദർശ് നന്ദിയും പറഞ്ഞു
നിർമാണ മേഖലയിലെ ആനുകൂല്യങ്ങൾ
നൽകാൻ സർക്കാർ തയാറാകണം
പാവറട്ടി: നിർമാണ മേഖലയിലെ ക്ഷേമനിധി, കുടിശിക പെൻഷൻ സംഖ്യ എന്നിവ നൽകാൻ സർക്കാർ തയാറാകണമെന്ന് സിമന്റ് വർക്കേഴ്സ് ജില്ലാ കെടിയുസി പ്രവർത്തകയോഗം ആവശ്യപ്പെട്ടു .
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിൽ നിന്നും സർക്കാർ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സിമന്റ് വർക്കേഴ്സ് യൂണിയൻകെടിയുസി ജില്ലാ പ്രസിഡന്റ് എ.സി. ജോർജ് അധ്യക്ഷത വഹിച്ചു. തോമസ് ചിറമൽ, എൻ.ജെ. ലിയോ, വി.ജെ. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
സൗജന്യ ആസ്മ, അലർജി പോസ്റ്റ് കോവിഡ് രോഗനിർണയ ക്യാന്പ്
12:47 AM Sep 26, 2022 | Deepika.com