ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നന്പൂതിരി ദീപ പ്രോജ്വലനം നടത്തിയതോടെതുടക്കം കുറിച്ചു.
തുടർന്ന് പ്രശസ്ത വീണ വിദ്വാൻ ഡോ. എ. അനന്തപത്മനാഭന്റെ വീണകച്ചേരിയോടെ കലാപരിപാടികൾക്കു തുടക്കം കുറിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ. പ്രകാശൻ, ട്രസ്റ്റി ബോർഡ് മെന്പർ കെ.കെ. ഗോവിന്ദദാസ്, എക്സിക്യൂട്ടീവ് പി.ടി. വിജയി തുടങ്ങിയവർ പങ്കെടുത്തു.
ചേർപ്പ് : ഉൗരകത്തമ്മ തിരുവടിക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആഘോഷ പരിപാടികൾ താനൂർ സ്വരൂപം വെട്ടത്ത് രാജവംശം പുളിക്കൽ ശങ്കരോടത്ത് കോവിലകം’ബ്രഹ്മശ്രീ .എച്ച്.എച്ച്. മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാട് അന്പോറ്റി ഉദ്ഘാടനം ചെയ്തു.
കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന അധ്യക്ഷത വഹിച്ചു . പിന്നണിഗായകൻ അനൂപ് ശങ്കർ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുന്പടപ്പ്പെരുന്പടവ് കേശവൻ നന്പൂതിരി, തെക്കേടത്ത് പെരുന്പടപ്പ് ദാമോദരൻ നന്പൂതിരി, ദേവസ്വം ഓഫീസർ എ.പി. രാജേഷ് , വിനീത എന്നിവർ പ്രസംഗിച്ചു.
ആറാട്ടുപുഴ പ്രദീപിന്റെ ശിഷ്യർ നയിച്ച ഓട്ടൻതുള്ളൽ അരങ്ങേറ്റവും ഉണ്ടായിരുന്നു
നവരാത്രി മഹോത്സവത്തിന ു തുടക്കമായി
12:47 AM Sep 26, 2022 | Deepika.com