ചാ​ലി​ശേ​രി​യി​ൽ വൈ​ദ്യു​തി പോ​സ്റ്റി​ൽ ടോ​റ​സ് ലോ​റി​യി​ടി​ച്ചു

12:44 AM Sep 26, 2022 | Deepika.com
കു​ന്നം​കു​ളം: ചാ​ലി​ശേ​രി - ച​ങ്ങ​രം​കു​ളം പാ​ത​യി​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ഇന്നലെ രാ​വി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ച്ചു.
ലോ​റി​യു​ടെ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി പോ​സ്റ്റി​നു മു​ക​ളി​ൽ നി​ന്ന് മൂ​ന്ന് വ​ശ​ത്തേ​ക്ക് പോ​കു​ന്ന ലൈ​നു​ക​ളി​ൽ നി​ന്ന് തീ​പ്പൊ​രി​ക​ളും വ​ലി​യ ശ​ബ്ദ​വും ഉ​ണ്ടാ​യി. വൈ​ദ്യു​തി ലൈ​നു​ക​ൾ താ​ഴെ വീ​ഴു​ക​യും ചെ​യ്തു.
ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ, എ​ൽ​പി സ്കൂ​ൾ, സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​ട​ങ്ങ​ളി​ലേ​ക്ക് ധാ​രാ​ളം വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യാ​ണി​ത്. ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ചാ​ലി​ശേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​‌​സം ഒ​ഴി​വാ​ക്കി .
ഉ​ച്ച​യോ​ടു​കൂ​ടി ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​നഃ സ്ഥാ​പി​ച്ചു.
കെഎ​സ്ഇബി സ​ബ് എ​ൻ​ജി​നീ​യ​ർ സി. ഷ​മീ​മ്, ​കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​യ സി.​ഐ. ജോ​സ്, സു​ജീ​ഷ് , ഹം​സ ,താ​ഹി​ർ , ര​തീ​ഷ് , മ​മ്മു​ട്ടി , സു​ബ്ര​ഹ്മ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.