പുന്നയൂർക്കുളം: പഞ്ചായത്ത് സെക്രട്ടറിയുടെ കാറിനുനേരെ ആക്രമണം. പുന്നയൂർക്കുളം പഞ്ചായത്ത് സെക്രട്ടറി മണികണ്ഠന്റെ കാറിനു നേരെയാണ് ആക്രമണമുണ്ടായത്. പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ വന്ന് പെരുന്പടപ്പിലെ വീട്ടിലേക്കു മടങ്ങുന്പോൾ നാലംഗ സംഘം കൈകാണിച്ചു. എന്നാൽ കാർ നിർത്താതെ പോയി. നാലംഗസംഘം ബൈക്കിൽവന്ന് കാറിൽ ഇടിക്കുകയും കാറിന്റെ മുൻവശത്തെ ലൈറ്റിന്റെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ശബ്ദംകേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു.
പെരുന്പടപ്പ് സിഐ വിമോദിന്റെ നേതൃത്വത്തിൽ പോലീസ് അക്രമി സംഘത്തിൽപ്പെട്ട എരമംഗലം സ്വദേഷി ഇർഷാദിനെ (31) അറസ്റ്റ് ചെയ്തു.
മറ്റു പ്രതികളെ പോലീസ് അന്വേഷിച്ചുവരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ കാറിനുനേരെ ആക്രമണം
12:44 AM Sep 26, 2022 | Deepika.com