ഗുരുവായൂർ: പുരാതന നായർ തറവാട്ട് കൂട്ടായ്മ ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്കാരം കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് പത്മശ്രീ പെരുവനം കുട്ടൻ മാരാർ സമ്മാനിച്ചു. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
ഗുരുവായൂർ ക്ഷേത്രം ഉൗരാളൻ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട് സമാദരണസദസ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷനായി. നടൻ നന്ദകിഷോർ മുഖ്യാതിഥിയായി. മുതിർന്ന മാധ്യമ പ്രവർത്തകൻ എ. വേണുഗോപാൽ, അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ശ്രീധരൻ മാന്പുഴ, ജയറാംആലക്കൽ, മുരളി അകന്പടി, ശശി കേനാടത്ത്, ചൊവ്വല്ലൂർ മോഹന വാരിയർ എന്നിവർ സംസാരിച്ചു.
ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു
12:44 AM Sep 26, 2022 | Deepika.com