ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഭാ​ര​ത് ജോ​ഡോ യാ​ത്ര

12:44 AM Sep 26, 2022 | Deepika.com
തൃ​ശൂ​ർ: മൂ​ന്നു ദി​വ​സം നീ​ണ്ട ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര. ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്ദി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം ന​ൽ​കി​യ വേ​ദ​ന​യ്ക്കിട​യി​ലാ​ണ് യാ​ത്ര​യു​ടെ തൃ​ശൂ​രി​ലെ പ​ര്യട​ന​ത്തി​നു സ​മാ​പ​ന​മാ​യ​ത്.

രാ​വി​ലെ 6.30ന് ​തി​രൂ​ർ വ​ട​കു​റ​ന്പ​കാ​വ് ക്ഷേ​ത്ര​പ​രി​സ​ര​ത്തുനി​ന്നായി​രു​ന്നു യാ​ത്ര​യു​ടെ തു​ട​ക്കം. വ​ട​ക്കാ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര പ​കു​തിദൂ​രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത​യെ​ത്തി​യ​ത്. ആ​ദ​ര​സൂ​ച​ക​മാ​യി യാ​ത്ര നി​ർ​ത്തി​വ​യ്ക്കു​മോ എ​ന്ന് ആ​ലോ​ചി​ച്ചെ​ങ്കി​ലും ഓ​രോ സ്ഥ​ല​ത്തേ​യും ഒ​രു​ക്ക​ങ്ങ​ളെ യാ​ത്ര മാ​റ്റിവ​യ്ക്കു​ന്ന​ത് ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ തു​ട​രു​ക​യാ​യി​രു​ന്നു. യാ​ത്ര​യു​ടെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി ആ​ര്യാ​ട​ന്‍റെ കു​ടും​ബംത​ന്നെ യാ​ത്ര മാ​റ്റി​വ​യ്ക്ക​രു​ത് എ​ന്ന് നേ​താ​ക്ക​ളെ അ​റി​യി​ക്കുകയും ചെയ്തു.

നി​ല​ന്പൂ​രി​ൽ യാ​ത്ര അ​വ​സാ​നി​ച്ച ശേ​ഷം ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദിന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നാ​യി​രു​ന്നു ആ​ദ്യ​തീ​രു​മാ​ന​ം. എന്നാൽ അ​തുമാ​റ്റി വൈ​കു​ന്നേ​ര​ത്തെ യാ​ത്ര പു​ന​രാ​രം​ഭി​ക്കുംമു​ന്പ് ആ​ര്യാ​ട​ന് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നാ​യി പോ​യി സ​മ​യ​ക്ര​മം തെ​റ്റി​ക്കാ​തെ രാഹുൽ ഗാന്ധി തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. തി​രൂ​ർ വ​ട​കു​റു​ന്പ​കാ​വ് ഭ​ഗ​വ​തി​യു​ടെ മു​ന്നി​ൽ നി​ന്ന് വ​ട​ക്കാ​ഞ്ചേ​രി സെ​ന്‍റ്. സേ​വ്യേ​ഴ്സ് ഫെ​റോ​ന പ​ള്ളി​ക്ക് മു​ന്പി​ലേ​ക്കാ​യി​രു​ന്നു മൂ​ന്നാം ദി​ന​ത്തി​ലെ പ്ര​ഭാ​ത യാ​ത്ര.

ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ വേ​ഷ​ഭൂ​ഷാ​ദിക​ളോ​ടെ എ​ത്തി​യ പ​രു​ത്തി​പ്ര ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷിം​ന ഷെ​റി​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കൈ ​പി​ടി​ച്ച് അ​ൽ​പ​ദൂ​രം ന​ട​ന്നു. സൈ​ക്കി​ൾ വാ​ങ്ങി​ക്കാ​നാ​യി കു​ടു​ക്ക​യി​ൽ സ്വ​രൂ​പി​ച്ച പൈ​സ എ​ട​ച്ചേ​രി സി​എ​സ്എം സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷ​ഹ​സി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ന​ൽ​കി.

റെ​ഡ് സ​ല്യൂ​ട്ട് മു​ഴ​ക്കി ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്ക് വേ​റി​ട്ട അ​ഭി​വാ​ദ്യം ന​ൽ​കി​യ സി​എം​പി പ്ര​വ​ർ​ത്ത​ക​ർ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ഗ്യാ​സ് സി​ലി​ണ്ട​ർ പി​ടി​ച്ച് യാ​ത്ര​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചും കോ​ണ്‍​ഗ്ര​സു​കാ​ർ വ​ഴി​യി​ൽ നി​റ​ഞ്ഞു​നി​ന്നു.

ഹ​രി​യാ​ന​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദീ​പേ​ന്ദർ ഹൂ​ഡ യാ​ത്ര​യി​ൽ മു​ഴു​നീ​ളം പ​ങ്കെ​ടു​ത്തു. ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും.