നടപ്പുരയുടെ മുകളിൽ നിന്ന് വീണു മരിച്ചു
11:01 PM Sep 25, 2022 | Deepika.com
തുന്പൂർ: നടപ്പുരയുടെ മുകളിൽ നിന്ന് വീണ് മരിച്ചു. തുന്പൂർ കവുങ്ങുംപിള്ളി സുബ്രഹ്മണ്യൻ മകൻ പീതാംബരൻ(54) ആണ് മരിച്ചത്. തുന്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിന്റെ നടപ്പുരയുടെ മുകളിൽ സ്ഥാപിച്ചിട്ടുള്ള നെയിം ബോർഡ് ശരിയാക്കുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: ബിന്നി. മക്കൾ: മന്യ, മിഥുന.