തിരുവല്ല: അശ്രദ്ധമായി വാഹനം ഓടിച്ചതിനേ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച പുളിക്കീഴ് സ്റ്റേഷനിലെ എസ്ഐയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. പുളിക്കീഴ് എസ്ഐ സാജൻ പീറ്ററെയാണ് കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നിരണം ഡക്ക് ഫാമിന് സമീപത്തെ വീട്ടിൽ നിന്നും പിടികൂടി. ഇയാളെ പിന്നീട് പുളിക്കീഴ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കൈമാറി. അപകടശേഷം നിർത്താതെ പോയ കാറിനു പിന്നാലെ എത്തിയ പ്രദേശവാസികൾ ചേർന്നു സാജൻ പീറ്ററെ സമീപത്തൊരു വീട്ടിൽ നിന്നു പിടികൂടുകയായിരുന്നു.
തിലകന് ഉചിതസ്മാരകം പരിഗണനയിൽ: മന്ത്രി വാസവൻ
പത്തനംതിട്ട: അന്തരിച്ച നടൻ തിലകന് ഉചിതമായ ഒരു സ്മാരകം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ. പത്തനംതിട്ട പ്രസ്ക്ലബ് ഹാളിൽ സാംസ്കാരിക വകുപ്പ്, തിലകൻ സ്മാരക വേദിയുമായി ചേർന്നു നടത്തിയ സംസ്ഥാന പ്രഫഷണൽ നാടക മത്സരത്തിലെ അവാർഡുകൾ സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിലകൻ സ്മാരകവേദി സംസ്ഥാന പ്രസിഡന്റ് രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.എം. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
സ്കൂട്ടർ ഇടിച്ചു തെറിപ്പിശേഷം വാഹനം നിർത്താതെ പോയ എസ്ഐയെ നാട്ടുകാർ തടഞ്ഞുവച്ചു
10:48 PM Sep 25, 2022 | Deepika.com