തൃശൂർ: അമല മെഡിക്കൽ കോളജ് മനോരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പഠനവൈകല്യമുള്ള കുട്ടികൾക്കായി നടത്തിയ പ്രത്യേക ട്രെയിനിംഗ് പദ്ധതി കിഡിവിങ്കിന്റെ ഉദ്ഘാടനം മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു. അമല പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഫാ. ഡെൽജോ പൂത്തൂർ, ഡോ. പാർവതി മേനോൻ, ഡോ. ഷൈനി ജോണ്, റെമഡിയൽ ട്രെയിനർ സി.സി. നീലിമ എന്നിവർ പ്രസംഗിച്ചു.
പഠനവൈകല്യം നേരത്തെ കണ്ടെത്തി പഠന പരിഹാരവും ചികിത്സയും ട്രെയിനിംഗും നൽകുന്നതാണു പദ്ധതി.
അമലയിൽ കിഡിവിങ്ക് ട്രെയിനിംഗ് പദ്ധതിക്കു തുടക്കം
12:51 AM Sep 25, 2022 | Deepika.com