ചേർപ്പ്: അമ്മാടം സെന്റ് ആന്റണീസ് ചർച്ച് വിശ്വാസ പരിശീലന ദിനാഘോഷവും പ്രിൻസിപ്പൽ ജോയ് ഫ്രാൻസിസിനു യാത്രയയപ്പും നൽകി. തൃശൂർ അതിരൂപത വിശ്വാസ പരിശീലന ഡയറക്ടർ റവ. ഡോ. ഫ്രാൻസിസ് ആളൂർ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോണ്‍ കിടങ്ങൻ അധ്യക്ഷത വഹിച്ചു.
വികാരി ഫാ. ജിനു പയ്യപ്പള്ളി, ക്രിസ്തുജ്യോതി കോണ്‍വന്റ് മദർ സിസ്റ്റർ സുനിത, ട്രസ്റ്റി എ.എൽ. ലാസർ, പിടിഎ പ്രസിഡന്റ് സജി ഫ്രാൻസിസ്, ഡോ. ജസ്റ്റിൻ ജോർജ്, കുരിയൻ ആൻഡ്രൂസ്, ജോയ് ഫ്രാൻസിസ്, എ.എ. ലോറൻസ് മാസ്റ്റർ, മനോജ് പെല്ലിശേരി എന്നിവർ പ്രസംഗിച്ചു.
യാത്രയയപ്പു നൽകി
12:50 AM Sep 25, 2022 | Deepika.com