ചാവക്കാട് വിദ്യാഭ്യാസ സബ് ജില്ല ഗെയിംസ്
12:50 AM Sep 25, 2022 | Deepika.com
വടക്കേക്കാട്: ചാവക്കാട് വിദ്യാഭ്യാസ സബ് ജില്ല ഗെയിംസ് മേള തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽവച്ച് നടത്തി. എഇഒ രത്നകുമാരി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജിഷ, പ്രിൻസിപ്പൽ ഇൻചാർജ് ഷീന, സ്റ്റാഫ് സെക്രട്ടറി ശ്രീരഞ്ജിനി, ബ്ലോക്ക് പഞ്ചായത്ത് മെന്പർ ബിജു പള്ളിക്കര, പ്രേമ ഗോപി, സുധീർ, സ്പോർട്സ് സെക്രട്ടറി നാസർ മാസ്റ്റർ, പിടി അധ്യാപകനായ മുജീബ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന വോളിബോൾ ജൂണിയർ മത്സരത്തിൽ തിരുവളയന്നൂർ സ്കൂൾ ഒന്നാംസ്ഥാനവും കൊച്ചന്നൂർ സ്കൂൾ രണ്ടാംസ്ഥാനവും നേടി.