മിനിലോറിയിൽ സ്കൂട്ടറിടിച്ച് യാത്രികനു പരിക്ക്
12:50 AM Sep 25, 2022 | Deepika.com
കേച്ചേരി: വടക്കാഞ്ചേരി റോഡിലെ കേച്ചേരി മന്പ ഉൽഹുദ ഇംഗ്ലീഷ് സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന മിനിലോറിക്കു പിറകിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. വേലൂർ സ്വദേശിക്കാണു പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.35നായിരുന്നു, അപകടം.