കാട്ടുപന്നി കുറുകെ ചാടി; എസ്റ്റേറ്റ് തൊഴിലാളികളായ ദന്പതികൾക്കു പരിക്കേറ്റു
12:47 AM Sep 25, 2022 | Deepika.com
വെള്ളിക്കുളങ്ങര: ചൊക്കനയിൽ കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രികരായ ദന്പതികൾക്ക് പരിക്കേറ്റു. വെള്ളിക്കുളങ്ങര സ്വദേശി മനക്കത്തൊടി മുഹമ്മദ്(55), ഭാര്യ സഫിയ(50) എന്നിവർക്കാണ് പരിക്കേറ്റത്. ചൊക്കന എസ്റ്റേറ്റിലെ തൊഴിലാളികളായ ഇവർ ഇന്നലെ രാവിലെ ടാപ്പിംഗിനുപോകുന്പോഴാണ് അപകടം സംഭവിച്ചത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.