കയ്പമംഗലം: സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന "മേ ഹൂം മൂസ'യുടെ പ്രൊമോഷനായി താരങ്ങളും അണിയറ പ്രവർത്തകരും മതിലകം സെന്റ് ജോസഫ്സ് സ്കൂളിലെത്തി.
വിദ്യാർഥികളും അധ്യാപകരും ചേർന്ന് താരങ്ങളെ സ്വീകരിച്ചു. സുരേഷ് ഗോപി, സംവിധായകൻ ജിബു ജേക്കബ്, തിരക്കഥാകൃത്ത് രൂപേഷ് റെയ്ൻ, നിർമാതാവ് തോമസ് തിരുവല്ല, സംഗീത സംവിധായകൻ ശ്രീനാഥ്, താരങ്ങളായ മിഥുൻ രമേഷ്, കണ്ണൻ സാഗർ, ശശാങ്കൻ മയ്യനാട് തുടങ്ങിയവരാണ് സ്കൂളിലെത്തിയത്. കുട്ടികളുമായി സിനിമയെ കുറിച്ച് സംസാരിക്കുകയും ചിത്രത്തിലെ ഗാനങ്ങളും ആലപിച്ച ശേഷം 450 വിദ്യാർഥികൾക്ക് സൗജന്യമായി സിനിമയുടെ ടിക്കറ്റും നൽകിയാണ് താരങ്ങൾ മടങ്ങിയത്.
മലപ്പുറത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന മേ ഹൂം മൂസ ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെപ്തംബർ 30 ന് സെൻട്രൽ പിക്ചേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
സിനിമയുടെ പ്രൊമോഷനായി സുരേഷ് ഗോപിയെത്തി
12:47 AM Sep 25, 2022 | Deepika.com