മൂന്നുപീടിക : തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനു പരിക്ക്. പെരിഞ്ഞനം സ്വദേശി പൂവാംപറന്പിൽ റഷീദിനാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എടമുട്ടത്തെ ഹോട്ടലിലെ ജീവനക്കാരനായ റഷീദ് പണി കഴിഞ്ഞ് ബൈക്കിൽ പോകവേ മൂന്നുപീടിക പെട്രോൾ പന്പിനു സമീപത്തവച്ച് തെരുവുനായ ബൈക്കിനു കുറുകെ ചാടുകയായിരുന്നു.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റഷീദ് റോഡിലേക്ക് തെറിച്ച് വീണു. കൈക്കും കാലിനും പരിക്കേറ്റ റഷീദ് ആശുപത്രിയിൽ ചികിത്സ തേടി.
തെരുവുനായ് കുറുകെ ചാടി; ബൈക്ക് യാത്രികനു പരിക്ക്
12:47 AM Sep 25, 2022 | Deepika.com