ഇരിങ്ങാലക്കുട: മുപ്പത്തിയേഴാമത് അഖിലകേരള ബാസ്കറ്റ് ബോൾ ടൂർണമെന്റിന് ഡോണ്‍ബോസ് കോ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ഇന്റർ നാഷണൽ ബാസ്കറ്റ് ബോൾ താരം യൂട്രിക് പെരേര ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഡോണ്‍ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്സണ്‍ മുളവരിക്കൽ, ഡോണ്‍ബോസ്കോ അലുമിന പ്രസിഡന്റ് സിബി പോൾ, ശിവപ്രസാദ്, ബാസ്കറ്റ് ബോൾ പരിശീലകൻ സന്ദേശ് ഹരി എന്നിവർ ആശംസകളർപ്പിച്ചു.
ഐഎസ്സി പ്രിൻസിപ്പൽ ഫാ. മനുപീടികയിൽ നന്ദി പറഞ്ഞു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടെയും വി ഭാഗത്തിൽ വിവിധ ജില്ലകളിൽ നിന്നായി 21 ടീമുകളാണു പങ്കെടു ക്കുന്നത്. നാളെ ടൂർണമെന്റിനു പരിസമാപ്തിയാവും. ആദ്യറൗണ്ട് കളിയിൽ ഡോണ്‍ബോസ് കോ എച്ച്എസ്എസ് ഇരിങ്ങാലക്കുട, ലൂർദ് പബ്ലിക് കോട്ടയത്തെ (59 -42) പരാജയപ്പെടുത്തി.
ഡോണ്‍ബോസ്കോ ബാസ്കറ്റ് ബോൾ ടൂർണമെന്റിനു പ്രൗഢോജ്വലതുടക്കം
12:29 AM Sep 25, 2022 | Deepika.com