ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു വടംവലി മത്സരം
12:04 AM Sep 25, 2022 | Deepika.com
പാങ്ങ്: ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം കുറുവ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൽ കെ.എച്ച് കോട്ടക്കൽ എ ടീം ഒന്നാം സ്ഥാനം നേടി. പാങ്ങ് ചെട്ടിപ്പടിയിൽ 25 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പാസ്ക് പടിക്കപ്പാടം രണ്ടാം സ്ഥാനവും എകെബി സെവൻസ് കോട്ടക്കൽ മൂന്നാം സ്ഥാനവും നേടി. 455 കിലോഗ്രാം വിഭാഗത്തിനായി നടന്ന മത്സരം മലപ്പുറം ടഗ്് ഓഫ് വാർ അസോസിയേഷൻ നിയന്ത്രിച്ചു. ഗണ്ണേഴ്സ് ചെന്പ്രക്കാട്ടൂർ, ടീംസ് അയ്യങ്കര എടപ്പാൾ എന്നീ ടീമുകൾ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂത്ത് കോണ്‍ഗ്രസ്് ജില്ലാ പ്രസിഡന്റ്് ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു.