മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രവും വാഴക്കാട് ഗ്രാമപഞ്ചായത്തും താലൂക്ക് ദുരന്ത നിവാരണ സേനയുടെ സഹകരണത്തോടെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകദിന ‘തെരുവ് നായ നിയന്ത്രണ പരിശീലനം’ സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സക്കറിയ പരിശീലനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ അധ്യക്ഷയായിരുന്നു. ‘പേവിഷബാധ-മുൻകരുതലുകൾ, തെരുവ്നായ നിയന്ത്രണം, ഫീൽഡുതല പരിശീലനം’ എന്നീ വിഷയങ്ങളിൽ നടത്തിയ പരിശീലനത്തിനു ഡോ.മേജർ സുധീഷ് എസ്.നായർ നേതൃത്വം നൽകി. എൽഎംടിസി ആതവനാട് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷാജൻ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
ടിഡിആർഎഫ് കണ്‍വീനർ ഉമർ അലി ശിഹാബ് പദ്ധതി വിശദീകരണം നടത്തി. പരിശീലനത്തിൽ വാഴക്കാട് പഞ്ചായത്ത് സെക്രട്ടറി സനൽകുമാർ, റഫീഖ് അഫ്സൽ, ഷമീന സലിം, മലയിൽ അബ്ദുറഹ്മാൻ, വാഴക്കാട് വെറ്ററിനറി സർജൻ ഡോ.രമ്യാ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
തെരുവ് നായ നിയന്ത്രണ പരിശീലനം
12:04 AM Sep 25, 2022 | Deepika.com