തിരുവല്ല: ചെങ്ങന്നൂര്‍ സ്വദേശിയായ യുവതിയുടെ കണ്ണില്‍നിന്നു പുഷ്പഗിരി മെഡിക്കല്‍ കോളജിലെ നേത്രചികിത്സാ വിഭാഗം 13 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു.
രണ്ടുദിവസമായി വലതു കണ്ണിനുള്ളില്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയിരുന്നു. വേദന ശമിക്കാതെ വന്നപ്പോള്‍ പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തി. മെഡിക്കല്‍ കോളജിലെ നേത്രചികിത്സാ വിഭാഗം ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ണിനുള്ളില്‍ വിരയെ കണ്ടെത്തുകയായിരുന്നു.
ഡയറോഫിലിറിയ എന്നറിയപ്പെടുന്ന ഒരിനം പരാദജീവിയെയാണ് കണ്ണില്‍നിന്നു പുറത്തെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വളര്‍ത്തുമൃഗങ്ങളുടെ കണ്ണിലാണ് സാധാരണയായി ഇതു കാണപ്പെടുന്നത്. വിരയെ നീക്കം ചെയ്തില്ലെങ്കില്‍ കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെടുത്താനിടയാക്കിയേക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
കണ്ണില്‍നിന്ന് 13 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു
11:11 PM Sep 24, 2022 | Deepika.com