റാന്നി: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ 2.08 കോടി രൂപ വിനിയോഗിച്ച് ഉന്നത നിലവാരത്തില്‍ നിര്‍മിക്കുന്ന വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ബംഗ്ലാംകടവ്-വലിയകുളം റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ഹൈസ്കൂള്‍ ജംഗ്ഷനില്‍ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കും.
വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
ബംഗ്ലാംകടവ് റോഡ് നിര്‍മാണോദ്ഘാടനം ഇന്ന്
11:09 PM Sep 24, 2022 | Deepika.com