റാന്നി: കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ ഉയരത്തില്‍ സുരക്ഷിതമായ നടപ്പാലം നിര്‍മിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്. കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
18 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി കുരുമ്പന്‍ മൂഴിയിലും 22 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തി അരയാഞ്ഞിലിമണ്ണിലും പാലം നിര്‍മിക്കാന്‍ തീരുമാനമായിട്ടുണ്ട്. പാലം പണി പൂര്‍ത്തിയാകാന്‍ സമയമെടുക്കും. പാലം പൂര്‍ത്തീകരണം വരെയും വെള്ളം പൊങ്ങുന്ന സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് ധൈര്യമായി കടന്നു പോകുന്നതിനായാണ് നടപ്പാലം നിര്‍മിക്കുകയെന്നും മന്ത്രി പറ ഞ്ഞു.
പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, പഞ്ചായത്തംഗം മിനി ഡൊമനിക്, ടിഡിഒ എസ്.എസ്. സുധീര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കുരുമ്പന്‍മൂഴിയിലും അരയാഞ്ഞിലിമണ്ണിലും നടപ്പാലം നിര്‍മിക്കും: മന്ത്രി
11:09 PM Sep 24, 2022 | Deepika.com