എടക്കര: സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഉപ്പട ചുങ്കത്ത് ബിനു ചെറിയാൻ(44) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ചുങ്കത്തറ പൂക്കോട്ടുമണ്ണയിലാണ് അപകടമുണ്ടായത്.
ചുങ്കത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ബിനു ചെറിയാൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ബിനു ചെറിയാൻ ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റു. ഉടൻ ചുങ്കത്തറ സ്വകാര്യ ആശുപത്രിയിലും തുടർന്നു നിലന്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ചുങ്കത്തറയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസിയായ ബിനു വീണ്ടും വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടയാണ് അപകടം സംഭവിച്ചത്. ചെറിയാൻ എന്ന തന്പിയാണ് ബിനുവിന്റെ പിതാവ്. ചുങ്കത്തറ എംപിഎം ഹൈസ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക ശാന്തമ്മയാണ് മാതാവ്. ഭാര്യ: റീജ. മക്കൾ: ഏബൽ, സെറന്ന. സഹോദരൻ: ബിജു (കാനഡ). സംസ്കാരം തിങ്കളാഴ്ച നടക്കും.
സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു
10:45 PM Sep 24, 2022 | Deepika.com