പുല്ലൂർ: ചമയം നാടകവേദിയുടെ 25 -ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുല്ലൂർ നാടകരാവ് 2022ന്റെ മുന്നോടിയായി ആലോചനായോഗം നടന്നു. കലാഭവൻ നൗഷാദ് ഉദ്ഘാടനംചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം മണി സജയൻ അധ്യക്ഷതവഹിച്ചു. ഒക്ടോബർ അവസാനവാരത്തിൽ ഇരിങ്ങാലക്കുടയിൽ നടത്തുന്ന നാടകരാവ് ഇത്തവണ സംവിധായകൻ സച്ചിക്കാണ് സമർപ്പിക്കുന്നത്. വയലാർ ചലച്ചിത്രഗാനമത്സരം, തൃശൂർ ജനനയനയുടെ ഫോക്ക് ഈവും പെണ്ണാവിഷ്കാരങ്ങളും സംസ്ഥാന പ്രഫഷണൽ നാടകോത്സവം, മലയാള സിനിമയിൽ 50 വർഷം പിന്നിട്ട ചലച്ചിത്രതാരം ഇന്നസെന്റിന് ആദരവ്, സമാപനസമ്മേളനത്തിനുശേഷം ചെറുകാടിന്റെ പ്രസിദ്ധമായ നമ്മളൊന്ന് എന്ന നാടകം ചമയം അവതരിപ്പിക്കും. പ്രസിഡന്റ് എ.എൻ. രാജൻ, കിഷോർ പള്ളിപ്പാട്ട്, അനിൽ വർഗീസ്, ബിജു ചന്ദ്രൻ, കിംഗ്സ് മുരളി, ജിബിൻ രാജ്, പങ്കജം ഗോപി, ശാന്ത തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.
പുല്ലൂർ നാടകരാവിനായി ചമയം ഒരുങ്ങുന്നു
12:39 AM Sep 24, 2022 | Deepika.com