കൊടുങ്ങല്ലൂർ: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. എറിയാട് അഴീക്കോട് മേനോൻ ബസാർ പഴൂപ്പറന്പിൽ നാസിമുദ്ദീൻ(29) ആണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പതിനാലുവയസുകാരനെ 2020 മുതൽ ലെംഗികമായി പീഡിപ്പിച്ചന്നായിരുന്നു പരാതി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കരൻ, കൊടുങ്ങല്ലൂർ പോലീസ് ഇൻസ്പക്ടർ ഇ .ആർ. ബൈജു, സബ് ഇൻസ്പക്ടർമാരായ കെ. അജിത്ത്, ഡി.എസ്. ആനന്ദ്, സീനിയർ സിപിഒമാരായ സി.ടി. രാജൻ, കെ.ടി. േ ജാസഫ്, സി.കെ. ബിജു സിപിഒ ഫൈസൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ
12:39 AM Sep 24, 2022 | Deepika.com