ഗ്രാ​മ​സ​ഭ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു

12:38 AM Sep 24, 2022 | Deepika.com
ശ്രീ​നാ​രാ​യ​ണ​പു​രം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഗ്രാ​മ​സ​ഭ​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 14-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 32 പ​ദ്ധ​തി​ക​ളി​ലേ​ക്കാ​യി വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ഗ്രാ​മ​സ​ഭ​ക​ൾ 21 വാ​ർ​ഡു​ക​ളി​ലും പൂ​ർ​ത്തി​യാ​ക്കി.
ഗ്രാ​മ​സ​ഭ​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ന​ൻ നി​ർ​വ​ഹി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 46 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി 1,01,05,636 രൂ​പ​യും പാ​ർ​പ്പി​ടം, ദാ​രി​ദ്ര ല​ഘൂ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ൾ​ക്കാ​യി 2,80,76,413 രൂ​പ​യും പ​ട്ടി​ക​ജാ​തി ക്ഷേ​മ​ത്തി​നാ​യി 45,91,950 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
വി​വി​ധ ഗ്രാ​മ​സ​ഭ​ക​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​സി. ജ​യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​എ. അ​യൂ​ബ്, മി​നി പ്ര​ദീ​പ്, ചെ​യ​ർ​മാ​ൻ പി.​എ. നൗ​ഷാ​ദ്, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മി​നി ഷാ​ജി, ശോ​ഭ​ന ശാ​ർ​ങ്ധ​ര​ൻ വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, ഇം​പ്ലി​മെ​ന്‍റിം​ഗ് ഓ​ഫി​സ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ഗ്രാ​മ​സ​ഭ​യി​ൽ പ​ങ്കെ​ടു​ത്തു.