കാളമുറി: ഭാരത് ജോഡോ യാത്രയുടെ പ്രചരണാർഥം യൂത്ത് കോണ്‍ഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷൂട്ട് ഒൗട്ട് മത്സരം സംഘടിപ്പിച്ചു. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അധ്യക്ഷതവഹിച്ചു. ശോഭസുബിൻ, സലീം കയ്പമംഗലം, പ്രവിത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി ജില്ലാ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അരുണ്‍മോഹൻ, ജില്ലാ സെക്രട്ടറി ഇൻഷാദ് വലിയകത്ത്, ഇ.എ. ഷെഫീഖ്, കെ.എസ്. സുഹൈൽ തുടങ്ങിയവർ വിതരണം ചെയ്തു.
ഭാരത് ജോഡോ യാത്ര: ഷൂട്ട് ഒൗട്ട് മത്സരം സംഘടിപ്പിച്ചു
12:38 AM Sep 24, 2022 | Deepika.com