തൃശൂർ: 75 ൽ അധികം സ്റ്റാളുകളിലായി കൈനിറയെ സമ്മാനങ്ങളും വൻ ഓഫറുകളുമായി ബി എൻഐ റോയൽസ് സംഘടിപ്പിച്ച തൃശൂർ ബിസിനസ് എക്സ്പോയ്ക്ക് ഇന്നു സമാപനം. പ്രമുഖ വ്യാപാരിയായ കെ.വി. ആനന്ദൻ, എക്സ്പോ ചെയർമാൻ പി. പവിത്രൻ എന്നിവർ സംയുക്തമാ യാണു എക്സ്പോ 2022 ന്റെ ഉദ്ഘാടനം നിർവ ഹിച്ചത്.
ബിഎൻഐ റോയൽസ് പ്രസിഡന്റ് കെ.കെ.യഭ്ഷാദ്, വൈസ് പ്രസിഡന്റ് ദീപക് ജോയ്, സെക്രട്ടറി ലെനസ് പി. ബെന്നി എന്നിവർ സന്നിഹിത രായി. ഹയാത്ത് റീജൻസിക്ക് എതിർവശമായി വെഡ്ഡിംഗ് വില്ലേജിൽ നടത്തിവരുന്ന എക്സ്പോയ്ക്ക് വൻ ജനപങ്കാളിത്തമാണു ലഭിച്ചത്.
ബിസിനസുകാർക്കും സംരംഭകർക്കും വേണ്ടി തൃശൂരിലെ ബിസിനസ് പ്രമുഖരുടെ കൂട്ടായ്മയായ ബിഎൻഐ റോയൽസ് അവതരിപ്പിക്കുന്ന ഈ എക്സ്പോയിൽ കണ്സ്ട്രക്ഷൻ, ഇന്റീരിയർ ഡിസൈൻ, ഫർണീച്ചർ മാർക്കറ്റിംഗ്, ബിസിനസ് സർവീസുകൾ തുടങ്ങിയ ബിസിനസ് മേഖലകളിലെ ഗുണമേന്മയുള്ള സേവനം വാഗ്ദാനം ചെയ്യുന്ന 75 ലധികം വിശ്വസ്ത ബ്രാന്റുകളുടെ സ്റ്റാളുകളാണ് അണിനിരത്തിയിട്ടുള്ളത്.
തൃശൂർ ബിസിനസ് എക്സ്പോ ഇന്നുകൂടി
12:34 AM Sep 24, 2022 | Deepika.com