തൃശൂർ: വിദ്യാലയങ്ങളിലെ തസ്തികാ നിർണയം, ഉച്ചഭക്ഷണ വിതരണം എന്നിവയുടെ പേരിൽ നടക്കുന്ന അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വെസ്റ്റ് ഉപജില്ലാ ക്യാന്പ് ആവശ്യപ്പെട്ടു. കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലാലി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി.ആർ. ദിലീപ്കുമാർ അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ എ.എം. ജെയ്സണ്‍, പി.കെ. ജയപ്രകാശ്, പി.ജെ. ബിജു, എ. ആനനന്ദൻ, ബൈജു കോളങ്ങാടൻ, ജില്ലാ പ്രസിഡന്റ് ഷിജോ ഡേവിഡ്, എ.ജെ. ജോഷി, എം.ജെ. ഷീന, ജസി തരകൻ, ആന്റോ പോൾ, ജഫ്രിൻ എന്നിവർ പ്രസംഗിച്ചു.
സിവിൽ സർവീസസ്
ടൂർണമെന്റ് ഒക്ടോബറിൽ
തൃശൂർ: ഒക്ടോബർ 11, 12 തീയതികളിൽ നടക്കുന്ന ജില്ലാതല സിവിൽ സർവീസസ് ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള സർക്കാർ ജീവനക്കാർ ഒക്ടോബർ ആറിനുള്ളിൽ ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവനും സെക്രട്ടറി തേജേഷ് കുമാർ ദത്തയും അറിയിച്ചു.
അത്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റണ്‍, ഫുട്ബോൾ, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ്, വോളിബോൾ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, പവർലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്ക്, ലോണ്‍ ടെന്നീസ്, കബഡി, ചെസ് എന്നിവയിലാണു മത്സരം നടക്കുക. വിവരങ്ങൾക്ക്:0487 2332099, 8547352799.
അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം: കെപിഎസ്ടിഎ
12:34 AM Sep 24, 2022 | Deepika.com