തൃശൂർ: വിമല കോളജിൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 28നു മഹാകവി കുമാരനാശാന്റെ 150 -ാം ജന്മവാർഷികാചരണം നടക്കും. രാവിലെ 9.30ന് പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിമല കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ് അധ്യക്ഷത വഹിക്കും. സെമിനാറിൽ ബാലചന്ദ്രൻ വടക്കേടത്ത് പ്രസംഗിക്കും.
ഡോ. എം. തോമസ് മാത്യു- ആശാന്റെ നായികമാർ, ഡോ. പി.വി. കൃഷ്ണൻ നായർ- ആശാന്റെ നളിനീകാവ്യം, ഡോ. എസ്.കെ. വസന്തൻ - ആശാൻ കവിത: ഒരു വ്യത്യസ്ത സമീപനം, ഡോ. വത്സലൻ വാതുശേരി - ആശാൻ കവിതയിലെ മാനം എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
മലയാള വിഭാഗം അധ്യക്ഷ ഹേമമാലിനി, ഡോ. നെടുമുടി ഹരികുമാർ, പി.യു. അമീർ എന്നിവർ പ്രസംഗിക്കും.
ഷോർട്ട് ഫിലിം ഫെസ്റ്റിവൽ:
അപേക്ഷ ക്ഷണിച്ചു
തൃശൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 40 നും മധ്യേ പ്രായമുള്ളവർക്കു മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ എട്ടിനു മുന്പ് വീഡിയോകൾ reels 2022. ksywb.in എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യണ
വിമലയിൽ കുമാരനാശാന്റെ 150 -ാം ജന്മവാർഷികാചരണം 28ന്
12:34 AM Sep 24, 2022 | Deepika.com