ലോക വയോജനദിനം: പോസ്റ്റർ രചനാ മത്സരം
12:34 AM Sep 24, 2022 | Deepika.com
തൃശൂർ: ലോക വയോജന ദിനത്തോടനുബന്ധിച്ച് ഹയർ സെക്കൻഡറി, ഡിഗ്രി തലത്തിലുള്ള വിദ്യാർഥികൾക്കായി "മുതിർന്ന പൗരൻമാരായ സ്ത്രീകളുടെ ഉല്പതിഷ്ണുതയും സാമൂഹ്യ സംഭാവനകളും' എന്ന വിഷയത്തില്‍ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ എ ഫോർ ചാർട്ട് പേപ്പറില്‍ പോസ്റ്റർ തയാറാക്കി തൃശൂർ ചെമ്പൂക്കാവ് സിവിൽ സ്റ്റേഷനില്‍ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ 28നു മൂന്നിനകം എത്തിക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് കാഷ്പ്രൈസ്, സർട്ടിഫിക്കറ്റ് എന്നിവ നല്‍കും. വിവരങ്ങൾക്ക്: 0487-2321702.