തൃശൂർ: ഹർത്താൽ ദിനത്തിലും മെഡിക്കൽ കോളജിലേക്കു പോകേണ്ടവർക്കായി സർവീസ് നടത്തി സ്വകാര്യ ബസുകൾ. ആളുകൾ കുറവാണെങ്കിലും നഷ്ടം സഹിച്ച് ദശരഥ, ശ്രീരാം ബസുകളാണ് സർവീസ് നടത്തിയത്. ആശുപത്രി ആവശ്യങ്ങൾക്ക് എത്തുന്നവരെ സഹായിക്കാൻ വേണ്ടിയായിരുന്നു സർവീസ്.
രാവിലെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറവായി. വടക്കേസ്റ്റാൻഡിൽ യാത്രക്കാർക്കായി കുറെനേരം കാത്തുകിടന്നാണു സർവീസ് നടത്തിയത്. ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരുമായിരുന്നു യാത്രക്കാർ. ആശുപത്രിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന ചികിത്സകൾക്കും പരിശോധനകൾക്കുമായാണ് രോഗികൾ എത്തിയത്. അയൽ ജില്ലകളിൽനിന്ന് എത്തിയവരും യാത്രയ്ക്കുണ്ടായിരുന്നു. അഞ്ചോ ആറോ ആളുകളുമായും ബസുകൾ സർവീസ് നടത്തി.
മുല്ലനേഴി വിദ്യാലയ കാവ്യപ്രതിഭാ
പുരസ്കാരത്തിന് അപേക്ഷിക്കാം
തൃശൂർ: മുല്ലനേഴി വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്കു 2500, 2000, 1500 രൂപ വീതം മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും നല്കും. പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. രണ്ടു കവിതകൾ അയക്കണം. കവിത വിദ്യാർഥികൾ തന്നെ എഴുതിയതാണെന്നും സ്കൂൾ, എത്രാംക്ലാസിൽ പഠിക്കുന്നു, രചനാനുഭവങ്ങൾ (സമ്മാനങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ) സംബന്ധിച്ച രക്ഷിതാവിന്റെ സാക്ഷ്യപത്രം, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം ഒക്ടോബർ 10നുള്ളിൽ mail@mullanezhi.com, ravunnyc@gmail.com എന്നീ ഇ മെയിലുകളിലോ സി. രാവുണ്ണി, സെക്രട്ടറി, മുല്ലനേഴി സ്മാരക സമിതി, എറവ് പിഒ, 680620 എന്ന വിലാസത്തിൽ തപാലിലോ അയക്കണം. വിവരങ്ങൾക്ക് 9495246380, 9447223742.
ഹർത്താലിനും സർവീസ് നടത്തി മെഡി. കോളജ് ബസുകൾ
12:34 AM Sep 24, 2022 | Deepika.com