തൃശൂർ: ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിനു തൃശൂരിൽ തുടക്കമായി. ഇന്നു രാവിലെ പത്തിന് സെന്റ് തോമസ് കോളജ് ജോണ് പാലോക്കാരൻ സ്ക്വയറിൽ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.കെ. ജയശ്രീ അധ്യക്ഷത വഹിക്കും.
എൻട്രി കേഡറായ ജെപിഎച്ച്എൻ ഗ്രേഡ് - 2 തസ്തികയിലേക്ക് ജിഎൻഎം യോഗ്യത ഉള്ളവരെ കൂടി ഉൾപ്പെടുത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നു ഭാരാവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒഴിവുകൾ നികത്താത്തതുമൂലം നേരിടുന്ന അമിത ജോലി ഭാരം ഏറെ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നതെന്നും വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മേരി ജോസഫ്, കെ. സുബൈറത്ത്, എ.എം. മൈമു, ടി.കെ. രാധ, കെ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് സംസ്ഥാന സമ്മേളനം ഇന്ന്
12:34 AM Sep 24, 2022 | Deepika.com