ഒല്ലൂർ: സെന്റ് ആന്റണിസ് ഫോറോന പള്ളിയിൽ നാളെ സെന്റ് വിൻസന്റ് ഡി പോളിന്റെയും, വാഴ്ത്തപ്പെട്ട ഫ്രെഡറിക്ക് ഒസ്സാനമിന്റേയും സംയുക്ത തിരുനാൾ നടക്കും. സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങൾക്ക് നാളെ രാവിലെ കൊടിയേറും. തുടർന്ന് കുർബാന, പ്രദക്ഷിണം, നേർച്ച വിതരണം. പൊതുയോഗം ഇടവക വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും.
യോഗത്തിൽ ജോസ് കുത്തൂർ, ബേബി മൂക്കൻ, ബിൻഡോ ഡേവീസ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ.മാർട്ടിൻ കൊളുന്പത്ത്, ഫാ.ബിനോയ് മഞ്ഞളി സിസ്റ്റർ സോഫിയ സിഎംസി തുടങ്ങിയവർ സംസാരിക്കും.
സംയുക്ത തിരുനാൾ ആഘോഷം
12:31 AM Sep 24, 2022 | Deepika.com