ഗുരുവായൂർ: ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിൽ സമഗ്ര വൃക്ഷ സന്പുഷ്ടീകരണത്തിനായി കൃഷ്ണാരാമം പദ്ധതി തുടങ്ങി. ആനക്കോട്ടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.അപൂർവ്വ ഇനത്തിൽപ്പെട്ട ആനമുള തൈ നട്ടു കൊണ്ടായിരുന്നു ഉദ്ഘാടനം . ആനക്കോട്ടയ്ക്കു ചുറ്റുമായി സ്വാഭാവിക ആവാസ വ്യവസ്ഥയും വനാന്തരീക്ഷവും രൂപപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം. വിവിധ ഇനം വൃക്ഷങ്ങളായ കടന്പ് ,മുളകൾ ,അരയാൽ തുടങ്ങിയവ അനുയോജ്യമായ സ്ഥലത്ത് പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തും.
ലാത്തി മുളയായിരുന്നു പ്രധാന ഇനം. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൾ ഡോ: ഹരി നാരായണൻ, പ്രൊഫ. ഹരി ദയാൽ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ ഏ.കെ രാധാകൃഷ്ണൻ , പ്രമോദ് കളരിക്കൽ, അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ, ലെജു മോൾ, ദേവസ്വം വെറ്ററിനറി സർജൻ ഡോ. ചാരുജിത്ത് നാരായണൻ, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ് എന്നിവർ പങ്കെടുത്തു.
ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിൽ കൃഷ്ണാരാമം പദ്ധതിക്കു തുടക്കം
12:31 AM Sep 24, 2022 | Deepika.com