ചേർപ്പ്: തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 26 ന് ആരംഭിക്കും.വൈകീട്ട് 6-30 ന് ആഘോഷ പരിപാടികൾ മധ്യമേഖല ഡി.ഐ.ജി. പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട് അധ്യക്ഷത വഹിക്കും. സ്വാമി പുരുഷോത്തമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും, പിന്നണി ഗായകൻ അനൂപ് ശങ്കർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും.
30 ന് ജില്ലാ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കായി ക്വിസ് മത്സരം, ഒക്ടോബർ ഒന്നിന് മഴമംഗലം അനുസ്മരണം, അഖില കേരള അക്ഷരശ്ലോക മത്സരം, രണ്ടിന് നവരാത്രി സംഗീതോത്സവം, മൂന്നിന് പൂജവെയ്പ്പ് വൈകീട്ട് നാലിന് ആരംഭിക്കും, ഈ ദിവസം എഴുത്തിനിരുത്തൽ ഉണ്ടായിരിക്കുന്നതല്ലായെന്ന് ഭാരാവാഹികൾ അറിയിച്ചു. വിജയദശമി ദിവസമായ അഞ്ചിന് വെളുപ്പിന് നാലു മുതൽ നടതുറപ്പും, ക്ഷേത്ര സരസ്വതി മണ്ഡപത്തിൽ എഴുത്തിനിരുത്തലും ആരംഭിക്കും.
തിരുവുള്ളക്കാവ് വാരിയത്തെ ശ്രീധരൻ വാര്യരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യൻ മാർ കുരുന്നുകളെ എഴുത്തിനിരുത്തിലിന് നേതൃത്വം നൽകും. വൈകീട്ടും എഴുത്തിനിരുത്തൽ തുടരും . ഭക്തജന തിരക്ക് കണക്കിലെടുത്ത് ഇക്കുറി 150 കിലോ വരുന്ന അരി കൊണ്ട് പായസം, 500 കിലോഗ്രാം വരുന്ന അപ്പം നിവേദ്യങ്ങളും ഒരുക്കും. 24 ന് വൈകീട്ട് നവരാത്രി മഹോത്സവ ദീപാലങ്കാരം നടത്തും.
വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ സന്പൂർണ്ണ നെയ് നിറമാല, നാദസ്വരം, നൃത്ത്യ നൃത്ത്യങ്ങൾ, സംഗീത കച്ചേരി നൃത്തനാടകം, ഭക്തി ഗാന മേള, വിവിധ സംഘങ്ങളുടെ കൈക്കൊട്ടിക്കളി മഹോത്സവം, ഉൗരകം സർഗ ശ്രീലകം അവതരിപ്പിക്കുന്ന കഥകളി, ഭജനസന്ധ്യ, മഹാനവമി ദിവസമായ 4 ന് , പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ തായന്പക, ക്ഷേത്ര നടവഴിയിൽ വിവിധ സംഘങ്ങളുടെ കാവടിയാട്ടം, എന്നിവയുണ്ടാകുമെന്ന് ദേവസ്വം പ്രസിഡന്റ് എ.ജെ.വി. ദേവൻ നന്പൂതിരിപ്പാട്, സെക്രട്ടറി എ.എ. കുമാരൻ , കണ്‍വീനർ പി.കെ.ദാമോദരൻ, ജോ: കണ്‍വീനർ പി രവീന്ദ്രനാഥൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
12:31 AM Sep 24, 2022 | Deepika.com