വാഹനാപകടങ്ങളിൽ പരിക്ക്
12:01 AM Sep 24, 2022 | Deepika.com
പെരിന്തൽമണ്ണ: പാലക്കാട് വാളയറിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു പട്ടാന്പി ഓങ്ങല്ലൂർ സ്വദേശികളായ നെല്ലിക്കാട്ടിൽ ഹരി (41), ഭാര്യ ജ്യോതിലക്ഷ്മി (30), തൊലിക്കപ്പള്ളിയാലിൽ അൻവർ (37), ഭാര്യ ജുമാന (36), വണ്ടൂരിൽ ഓട്ടോയിൽ നിന്നു വീണു ആലിക്കാപറന്പിൽ അഷറഫ് (46), കണ്ണമംഗലത്തു ടിപ്പറും ബൈക്കും കൂട്ടിയിച്ചു വേങ്ങര സ്വദേശി സിദിഖിന്റെ മകൻ ഹസീബ് (16), കൊളപ്പുറം എആർ നഗർ സിറാജിന്റെ മകൻ അർഷദ് (17), ചെമ്മന്തട്ടയിൽ ബൈക്കിൽ നിന്നു വീണു തളിക്കുളത്തു ശിവദാസൻ(52), മകൻ അഭിജിത് (18), കൊപ്പത്തു ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു ഓങ്ങല്ലൂർ പണങ്ങട്ടുതൊടി സൈതലവിയുടെ മകൻ സിയാദ് (18) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.