നിലന്പൂർ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനം നടപ്പാക്കാൻ കഴിയാതെ നിലന്പൂരിലെ വ്യാപാരികൾ. ഹർത്താൽ ദിനങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലന്പൂർ യൂണിറ്റ് ഭാരവാഹികൾക്ക് നടപ്പാക്കാൻ കഴിയാതെ പോയത്. ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള യൂണിറ്റാണ് നിലന്പൂരിലേതെന്നതും ശ്രദ്ധേയമാണ്.
നിലന്പൂർ യൂണിറ്റിന്റെ യോഗത്തിൽ സംസ്ഥാന നേതൃത്വം തന്നെ നിലന്പൂർ യൂണിറ്റിന്റെ നിലപാടിൽ മുന്പു പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഹർത്താൽ എന്ന വാക്കു കേട്ടാൽ യൂണിറ്റ് ഭാരവാഹികൾ ഉൾപ്പെടെ കടയടക്കുന്ന പതിവാണ് നിലന്പൂരിലുള്ളത്. കടകൾ ബലമായി അടപ്പിച്ചാൽ അവർക്കെതിരേ കേസെടുക്കുമെന്നും കടകൾ തുറന്നു പ്രവർത്തിപ്പിക്കാൻ സംരക്ഷണം നൽകുമെന്നും സംസ്ഥാന പോലീസ് മേധാവി തന്നെ ഉറപ്പു നൽകിയിട്ടും നിലന്പൂരിൽ സംഘടനയുടെ നിർദേശങ്ങൾ നടപ്പാക്കാൻ നിലന്പൂർ യൂണിറ്റിനു കഴിഞ്ഞിട്ടില്ല.
പ്രഖ്യാപനം നടപ്പാക്കാനാകാതെ വ്യാപാരികൾ
12:01 AM Sep 24, 2022 | Deepika.com