അടൂർ: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. പെരിങ്ങനാട് പലചരക്ക് വ്യാപാരി പെരിങ്ങനാട് ചെറുപുഞ്ച സതീഷ് ഭവനത്തിൽ (കൊയ്പ്പള്ളിൽ) സതീഷ് കുമാറാ(41)ണ് മരിച്ചത്.
അടൂരിൽനിന്നു പെരിങ്ങനാടിന് പോയ സതീഷ് കുമാറിന്റെ ആക്ടീവ സ്കൂട്ടർ കായംകുളം ഭാഗത്തുനിന്നും അടൂരിലേക്ക് വരികയായിരുന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്. കെപി റോഡിൽ അടൂർ പതിനാലാം മൈൽ ജംഗ്ഷനു സമീപം ഇന്നലെ രാത്രി 7.30നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സതീഷ് കുമാറിനെ ഉടൻതന്നെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: രഞ്ജിത. മക്കൾ: ആദിത്യൻ, അദ്വൈത്.
ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
10:20 PM Sep 23, 2022 | Deepika.com