എരുമപ്പെട്ടി: ഫൊറോന കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കടങ്ങോട് പള്ളി ഹാളിൽ കുടുംബ കൂട്ടായ്മ മഹാസംഗമവും എക്സലൻസി ഡേയും സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തെ കർമപരിപാടികളുടെ ഭാഗമായി വിധവ - വിഭാര്യൻ സംഗമം, മെഡിക്കൽ ക്യാന്പ്, ഏകസ്ഥ സംഗമം, നാലുമണിക്കാറ്റ് ഉല്ലാസയാത്ര, ഭവനമില്ലാത്ത ഒരു വ്യക്തിക്കു ഭവനം സമർപ്പണം, എകദിന ധ്യാനം, അഞ്ച് കുടുംബങ്ങൾക്ക് ഒരു വർഷത്തേക്കുള്ള പലവ്യജ്ഞന കിറ്റ് വിതരണം, രോഗികൾക്കാവശ്യമായ 12 വീൽചെയർ, 10 ഡയാലൈസർ എന്നിവയുടെ വിതരണവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തി.
കടങ്ങോട് പള്ളി ഹാളിൽ നടന്ന കുടുംബ കൂട്ടായ്മ മഹാസംഗമത്തിന്റെ ഉദ്ഘാടനം തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ ഡയറക്ടർ റവ. ഡോ. ഡെന്നി താണിക്കൽ നിർവഹിച്ചു. ഫൊറോന ചെയർമാനും ഫൊറോന വികാരിയുമായ ഫാ. ജോഷി ആളൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും ഫൊറോന ആനിമേറ്ററുമായ ഫാ. ഡേവീസ് ചിറമ്മൽ അനുഗ്രഹ പ്രഭാഷണം നടത്തി. പി.ഐ. ലാസർ മാസ്റ്റർ, പ്രഫ. എലിസബത്ത് മാത്യു എന്നിവർ പ്രഭാഷണം നടത്തി. ബിജു വർഗീസ്, ഫാ. ബിജു ജോസഫ് ആലപ്പാട്ട്, കേണൽ റജീന ജെയിംസ്, ഡോ. ജോണ്സൻ ആളൂർ, എൻ.വി. ആന്റണി മാസ്റ്റർ, എം.ടി. സിബി, മിനി ജോയ് എന്നിവർ പ്രസംഗിച്ചു. ഫൊറോന തലത്തിൽ ഇടവകളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണപ്പാട്ട്, തിരുവാതിരക്കളി, വടംവലി മത്സരങ്ങളും, സ്പ്പോട്ട് മത്സരവും ഉണ്ടായി. മത്സര പരിപാടികൾക്കു പതിയാരം ഇടവക വികാരി ഫാ. ഡേവീസ് ചക്കാലയ്ക്കൽ നേതൃത്വം നൽകി. മറ്റു ആഘോഷ പരിപാടികൾക്കും തങ്കച്ചൻ സക്രിയാസ്, കെ.എഫ്. ബാബു, വി.കെ. ജോണ്സൻ, ജെസ്സി ഡേവീസ്, ലില്ലി ജോയ് എന്നിവർ നേതൃത്വം നൽകി.
കുടുംബ കൂട്ടായ്മ മഹാസംഗമവും എക്സലൻസി ഡേയും
12:53 AM Sep 23, 2022 | Deepika.com