കൊടകര: പഞ്ചായത്തിൽ വളർത്തു നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്്പ് ക്യാന്പുകൾക്കു തുടക്കമായി. മൂന്നു ദിവസങ്ങളിലായി 12 സ്ഥലങ്ങളിലായാണ് ക്യാന്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. ഏകദേശം 600 വളർത്തുനായ്ക്കൾക്ക് വാക്സിൻ നൽകും.
കൊടകര സർക്കാർ മൃഗാശുപത്രിയിൽ പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ പ്രതിരോധ കുത്തിവയ്പ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന സത്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.എം. ഗോപാലൻ സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ.എം.എ. മനോജ്, അസി.ഫീൽഡ് ഓഫിസർ എൻ.ബി.ഷിജു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ കെ.കെ. തപതി, സന്നദ്ധ സേവനത്തിനായി എത്തിയ ഡോ. ലിയാന്റ ബാബു, ഡോ. അഞ്ജലി ശേഖരൻ, സിനോയ്, ടി.കെ. അയ്യപ്പൻ എന്നിവരടങ്ങിയ ടീം കുത്തിവയ്്പിനു നേതൃത്വം നൽകി.
ലൈസൻസിനാവശ്യമായ അപേക്ഷ ഫോമുകളും പഞ്ചായത്ത് ഉദ്യോഗസ്ഥർ ക്യാന്പിൽ നായ ഉടമസ്ഥർക്കു വിതരണം ചെയ്തു.
കൊടകര പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാന്പുകൾക്കു തുടക്കം
12:50 AM Sep 23, 2022 | Deepika.com