ഇരിങ്ങാലക്കുട: പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും കൊന്പടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് ഇന്റർനാഷണലും ഐ ഫൗണ്ടേഷൻ ആശുപത്രിയും സംയുക്തമായി പി.എൽ. തോമൻ മെമ്മോറിയൽ ചാരിറ്റബിൾ ക്ലിനിക്കിൽ നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയ ക്യാന്പ് 25ന് രാവിലെ ഒന്‍പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. മുൻ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്് പി.കെ.എം. അഷറഫ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ് ക്യാന്പ് കോ ഓർഡിനേറ്റർ ജോണ്സൻ കോലങ്കണ്ണി അധ്യക്ഷത വഹിക്കും. റീജിയണ്‍ ചെയർമാൻ ഷാജൻ ചക്കാലയ്ക്കൽ, സോണ്‍ ചെയർമാൻ വി.ആർ. പ്രേമൻ, കൊന്പടിഞ്ഞാമാക്കൽ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജയൻ നന്പൂതിരി, ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറർ മണിലാൽ, കോ ഓർഡിനേറ്റർ ശിവൻ നെ·ാറ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9446540890, 9539343242 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.
ഉപജില്ല അധ്യാപക പരിശീലനം
ഇരിങ്ങാലക്കുട: ശാസ്ത്രസാഹിത്യപരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും സഹകരണത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിന്റെ ഉപജില്ലാതല അധ്യാപക പരിശീലനം നടന്നു. പരിശീലന പരിപാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.സി. നിഷ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജിഷ ജോബി അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ദീപ ആന്റണി, സെക്രട്ടറി ജയ്മോൻ സണ്ണി എന്നിവർ നേതൃത്വം നൽകി. റെജീന സെബാസ്റ്റ്യൻ, സി.യു. പ്രവീണ്‍, സജിത ജയേഷ്, സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.
നേത്രചികിത്സാ തിമിര ശസ്ത്രക്രിയ ക്യാന്പ് 25ന്
12:50 AM Sep 23, 2022 | Deepika.com