മലപ്പുറം: ജില്ലയിലെ പി.എം കിസാൻ പദ്ധതിയിലെ ഗുണഭോക്താക്കൾ 30നകം പോർട്ടലിൽ വിവരങ്ങൾ നൽകണമെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്കു പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല. കൃഷി ഭൂമി സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ കർഷകർ എയിംസ് www.aism.kerala.gov.in പോർട്ടലിൽ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷി ഭൂമിയുടെ വിവരങ്ങൾ ചേർത്ത് ഞലഘകട പരിശോധന പൂർത്തിയാക്കി അപേക്ഷ ഓണ്‍ലൈനായി കൃഷിഭവനിലേക്കു സമർപ്പിക്കണം. ഗുണഭോക്താക്കൾക്ക് അക്ഷയ /ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ അപേക്ഷാ നടപടികൾ പൂർത്തീകരിക്കാം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ നിലവിൽ റവന്യൂ വകുപ്പിന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ ചേർത്തിട്ടില്ലാത്ത കർഷകർ അവ ഉൾപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.
പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ ഇ-കെവൈസി പൂർത്തീകരിക്കുന്നതിനായി www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ ഇ-കെവൈസി ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തണം. കർഷകരുടെ ആധാർ നന്പറിൽ ലഭ്യമായിട്ടുള്ള മൊബൈൽ നന്പറിൽ ലഭ്യമാകുന്ന ഒടിപി നൽകി ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാം. കർഷകർക്ക് നേരിട്ട് പി.എം കിസാൻ പോർട്ടൽ വഴിയോ, അക്ഷയ/ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ/സമീപത്തുള്ള കൃഷിഭവൻ വഴിയോ ഇ-കെവൈസി പൂർത്തീകരിക്കാം. വിവരങ്ങൾക്കു കാർഷിക വിവര സങ്കേതം ടോൾഫ്രീ നന്പർ 1800-425-1661, പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നന്പർ 0471-2964022, 2304022 എന്നിവയുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം.
പിഎം കിസാൻ പദ്ധതി: ഗുണഭോക്താക്കൾ വിവരങ്ങൾ നൽകണം
11:13 PM Sep 22, 2022 | Deepika.com