അബുദാബി എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷണൽ സ്കൂളിന് മികച്ച വിജയം

09:15 PM May 26, 2018 | Deepika.com
അബുദാബി: സിബിഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അബുദാബി എമിരേറ്റ്സ് ഫ്യൂച്ചർ ഇന്‍റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം. സയൻസ് വിഭാഗത്തിൽ 94.4 ശതമാനം മാർക്കോടെ ഷാബിസ്താ കുതുബ് ഒന്നും 94.2 ശതമാനം മാർക്കോടെ ആഷിത് ഫർഹാൻ രണ്ടും 93.4 ശതമാനം മാർക്കോടെ സെയ്ദാ സുഹ ആംബർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗത്തിൽ 89.6 ശതമാനം മാർക്കുനേടിയ വിഷ്ണു പ്രിയ വെങ്കിടേശൻ ഒന്നാം സ്ഥാനവും 88.6 ശതമാനം മാർക്കോടെ ക്രിസൽ ഷേർലി ഡിസൂസ രണ്ടാം സ്ഥാനവും 88.4 ശതമാനം മാർക്കോടെ സന ഖാത്തൂണ്‍ സജ്ജാദ് ഖാസി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള