+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ല്യ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് സാം​സ്കാ​രി​ക മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ന്ന​ത്: സി. ​ഫൈ​സി

കു​വൈ​റ്റ് സി​റ്റി: പ​ഴ​യ ത​ല​മു​റ​ക​ളി​ൽ നി​ന്ന് കൈ​മാ​റി​ക്കി​ട്ടി​യ ഉ​ത്ത​മ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽ സാം​സ്കാ​രി​ക മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ന്ന​തെ​ന്നും നി​ഷ്‌​പ​ക്ഷ​മാ
മൂ​ല്യ​ങ്ങ​ളു​ടെ കൈ​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് സാം​സ്കാ​രി​ക മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ന്ന​ത്: സി. ​ഫൈ​സി
കു​വൈ​റ്റ് സി​റ്റി: പ​ഴ​യ ത​ല​മു​റ​ക​ളി​ൽ നി​ന്ന് കൈ​മാ​റി​ക്കി​ട്ടി​യ ഉ​ത്ത​മ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​മ്പോ​ഴാ​ണ് ജീ​വി​ത​ത്തി​ൽ സാം​സ്കാ​രി​ക മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ന്ന​തെ​ന്നും നി​ഷ്‌​പ​ക്ഷ​മാ​യി മു​ഹ​മ്മ​ദ് ന​ബി​യെ​യും ഇ​സ്‌​ലാ​മി​നെ​യും വി​ല​യി​രു​ത്തി​യ അ​മു​സ്‌​ലിം ചി​ന്ത​ക​രു​ടെ​യും ച​രി​ത്ര​കാ​ര​ന്മാ​രു​ടെ​യും ക​ണ്ടെ​ത്ത​ലു​ക​ൾ പ​ഠി​ച്ചാ​ൽ​ത്ത​ന്നെ മു​ഹ​മ്മ​ദ് ന​ബി പ​ഠി​പ്പി​ച്ച മൂ​ല്യ​ങ്ങ​ളു​ടെ തെ​ളി​ച്ചം മ​ന​സി​ലാ​കു​മെ​ന്നും കേ​ര​ള ഹ​ജ​ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി.

"തി​രു​ന​ബി​യു​ടെ സ്നേ​ഹ ലോ​കം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​സി​എ​ഫ് ആ​ഗോ​ള ത​ല​ത്തി​ൽ ന​ട​ത്തി വ​രു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​റ് മീ​ലാ​ദ് സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​വ​ലം ആ​ചാ​ര​ങ്ങ​ൾ മാ​ത്ര​മ​ല്ല, ജീ​വി​ത ദ​ർ​ശ​ന​മാ​ണ് ഇ​സ്‌​ലാം. 14 നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പു​ള്ള ന​ബി​യു​ടെ അ​ധ്യാ​പ​ന​ങ്ങ​ൾ ശാ​സ്ത്രം ഇ​ന്ന് അം​ഗീ​ക​രി​ക്കു​ന്നു. ആ​റാം നൂ​റ്റാ​ണ്ടി​ലെ അ​റേ​ബ്യ​യി​ൽ തി​രു​ന​ബി പ​ല്ലു തേ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച 'അ​റാ​കി'​ന്‍റെ ഗു​ണ​മേ​ന്മ തി​രി​ച്ച​റി​ഞ്ഞ് അ​തി​നെ ഇ​ന്ന് വി​പ​ണ​ന വ​സ്തു​വാ​ക്കി​യ​ത് അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്.



ഇ​സ്‌​ലാം ഉ​യ​രും​തോ​റും മു​സ്‌​ലിം​ക​ൾ പി​ന്നോ​ട്ടാ​കു​ന്ന​തി​ന് കാ​ര​ണം വി​ദ്യാ​ഭ്യ​സ​ത്തി​ന്‍റെ അ​ഭാ​വ​മാ​ണെ​ന്നും പ്ര​വാ​ച​ക​ൻ തെ​റ്റി​ധ​രി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ കാ​ര​ണം മു​സ്‌​ലിം​ക​ൾ ത​ന്നെ​യാ​ണെ​ന്നും യ​ഥാ​ർ​ഥ പ​ഠ​ന​വും വാ​യ​ന​യും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​തെ​ന്നും മു​ഹ​മ്മ​ദ് ഫൈ​സി പ​റ​ഞ്ഞു.

ഖൈ​ത്താ​നി​ലെ ഇ​ന്ത്യ​ൻ ക​മ്യു​ണി​റ്റി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ ബു​ഖാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ, കു​വൈ​റ്റ് സൊ​സൈ​റ്റി ഫോ​ർ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് ചെ​യ​ർ​മാ​ൻ ശെ​യ്ഖ് ഡോ. ​അ​ഹ​മ​ദ് നി​സ്ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം, അ​റ​ബി, ഉ​റു​ദു ഭാ​ഷ​ക​ളി​ൽ മൗ​ലി​ദു​ക​ളു​ടെ​യും കീ​ർ​ത്ത​ന ഗാ​ന​ങ്ങ​ളു​ടെ​യും ആ​ല​പ​ന​ങ്ങ​ൾ ന​ട​ന്നു. സ​യ്യി​ദ് മി​യാ​ൻ സി​ദ്ധീ​ഖി, സ​യ്യി​ദ് മു​നീ​ർ സാ​ഹി​ബ് (പാ​കി​സ്താ​ൻ) സ​യ്യി​ദ് ഖാ​സിം ബാ​ഫ​ളി​ൽ ഹ​ള​ർ മൗ​ത്ത്, സ​യ്യി​ദ് അ​ബ്ദു​ൽ ഖാ​ദ​ർ ബാ ​അ​ല​വി (യ​മ​ൻ), സ​യ്യി​ദ് ലു​ഖ്‌​മാ​ൻ അ​ലി (ബം​ഗ്ലാ​ദേ​ശ് ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ദ്ര​സാ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ് പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് (കെ​എം​സി​സി), അ​ബ്ദു റ​ഹി​മാ​ൻ ഫൈ​സി (കെ​സി​എ​ഫ്) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും അ​ബു​മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.