അബുദാബി റുവൈസ് ഏഷ്യൻ ഇന്‍റർനാഷണൽ സ്കൂളിന് ഉജ്ജ്വല വിജയം

09:14 PM May 26, 2018 | Deepika.com
അബുദാബി: സിബിഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അബുദാബി റുവൈസ് ഏഷ്യൻ ഇന്‍റർനാഷണൽ സ്കൂളിലെ വിദ്യാർഥികൾക്ക് നൂറു ശതമാനം വിജയം. സയൻസ് വിഭാഗത്തിൽ 95.8 ശതമാനം മാർക്കുനേടിയ മൈത്രേയി കിരണ്‍ ജോഷി ഒന്നാം സ്ഥാനവും 94 ശതമാനം മാർക്കോടെ അഭയ മരിയ ദേവസ്യ രണ്ടാം സ്ഥാനവും 93.2 ശതമാനം മാർക്കോടെ ഗൗതമി പ്രദീപ് നന്പ്യാർ മൂന്നാം സ്ഥാനവും നേടി.

കോമേഴ്സ് വിഭാഗത്തിൽ 94.4 ശതമാനം മാർക്ക് നേടിയ ഷാരോണ്‍ എലിസബത്ത് ജേക്കബിനാണ് ഒന്നാം സ്ഥാനം. 89.4 ശതമാനം മാർക്കോടെ ശ്രേയ വിജയകുമാറും 81.8 ശതമാനം മാർക്കോടെ സയിദ് മുഹമ്മദ് സുഫിയാനും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള