ഡാളസ്: ജനാധിപത്യത്തിന്റെ നിലനില്പിനും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും സംരക്ഷണം ഉറപ്പുവരുത്തുവാനും ചെങ്ങന്നൂരിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നു മുതിർന്ന ഓവർസീസ് കോണ്ഗ്രസ് നേതാക്കളായ ജോർജ് എബ്രഹാം, ടി.എസ്. ചാക്കോ, തോമസ് ടി. ഉമ്മൻ, ആർ. ജയചന്ദ്രൻ, ലീല മാരേട്ട്, ടി.എസ്. സാമുവേൽ, പി.എം. തോമസ്, സജി ടി. മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. സത്യം സമത്വം സാഹോദര്യം എന്നീ ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്ഠിതമായ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുവാനും അക്രമരാഷ്ട്രീയത്തിനു അറുതി വരുത്തുവാനും യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാർ വിജയിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ചെങ്ങന്നൂരിലെ ബഹു ഭൂരിപക്ഷം പ്രവാസികളും ജനാധിപത്യവിശ്വാസികളാണെന്നിരിക്കെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാക്കുവാൻ എല്ലാ പ്രവാസികുടുംബങ്ങളുടെയും ബന്ധുമിത്രാദികളോട് നേതാക്കൾ അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നു ഓവർസീസ് കോണ്ഗ്രസ്
05:51 PM May 26, 2018 | Deepika.com