+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​പി​സി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം

ന്യൂ​യോ​ർ​ക്ക്: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​നും ഒ​ന്പ​താ​മ​ത് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​നും ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി. ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാം​ഫോ​ർ​ഡി​ലെ ഹി​ൽ​ട്ട
ഐ​എ​പി​സി രാ​ജ്യാ​ന്ത​ര മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം
ന്യൂ​യോ​ർ​ക്ക്: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​ത്തി​നും ഒ​ന്പ​താ​മ​ത് മാ​ധ്യ​മ സ​മ്മേ​ള​ന​ത്തി​നും ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​യി. ന്യൂ​യോ​ർ​ക്കി​ലെ സ്റ്റാം​ഫോ​ർ​ഡി​ലെ ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ൽ ആ​ണ് മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന മാ​ധ്യ​മ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​ശ​സ്ത​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ന​യി​ക്കു​ന്ന ച​ർ​ച്ച​ക​ളും ശി​ല്പ​ശാ​ല​ക​ളും ന​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും ഓ​ൺ​ലൈ​നി​ലും ആ​യി ഹൈ​ബ്രി​ഡ് കോ​ൺ​ഫ്ര​ൻ​സ് ആ​യി​രു​ന്നു ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഔ​ദ്യാ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം റി​ഥം 2o23 എ​ന്ന ക​ലാ​പ​രി​യും അ​ര​ങ്ങേ​റും. പി​ന്നീ​ട് ഞാ​റാ​ഴ്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും.

ഇ​ക്കു​റി ആ​റു പേ​ർ​ക്കാ​ണ് ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഡോ. ​വി​ന​യ് മ​ഹാ​ജ​ൻ, പ​ത്മ​ശ്രീ ഡോ. ​എ​ച്ച്.​ആ​ർ. ഷാ, ​മീ​ര ഗാ​ന്ധി, ഡോ. ​സ​മ്പ​ത് ശി​വ​ൻ​ഗീ,

ഷാ​ജ​ൻ സ​ഖ​റി​യ, ഡോ.​രേ​ണു അ​ബ്ര​ഹാം വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്‌​കാ​രം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

പ്ര​സി​ഡ​ന്‍റ് ആ​ഷ്മി​ത യോ​ഗി​രാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ജി ഡാ​നി​യേ​ൽ, എ​ക്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​സാ​ദ് ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​നി ച​ന്ദ്ര​ൻ, നീ​തു തോ​മ​സ്, ഷി​ബി റോ​യ്, ട്രെ​ഷ​റ​ർ ജോ​ജി കാ​വ​നാ​ൽ, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​എ​സ് ലാ​ൽ, പി​ആ​ർ​ഒ ട്രീ​സ ടോം,

​സെ​ക്ര​ട്ട​റി​മാ​രാ​യ അ​നി​ത ന​വീ​ൻ, ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, ഷാ​ൻ ജെ​സ്റ്സ്, രൂ​പ്‌​സി നാ​രു​ല, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ൻ​സ് മ​ണ്ഡ​പം, നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ആ​ൻ എ​ബ്ര​ഹാം, തോ​മ​സ് മാ​ത്യു, സു​നി​ൽ മ​ഞ്ഞ​നി​ക്ക​ര, ഹേ​മ വി​രാ​നി, ബൈ​ജു​മോ​ൻ ജോ​ർ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ മീ​ന ചി​റ്റി​ല​പ്പ​ള്ളി,

ബോ​ർ​ഡ് സെ​ക്ര​ട്ട​റി, ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ പി ​സ​ഖ​റി​യ, ഡ​യ​റ​ക്റ്റ​ർ​മാ​രാ​യ സ്വ​പ്ന ജോ​യ്, ആ​ഷ്‌​ലി ജോ​സ​ഫ്, ഡോ.​റെ​നി മെ​ഹ്‌​റ, സം​ഗീ​ത ദു​വ, ഡോ.​ജോ​സ​ഫ് എം ​ചാ​ലി​ൽ, സാ​ബു കു​രി​യ​ൻ, ജോ​സ​ഫ് ജോ​ൺ,

ഡോ.​മാ​ത്യു ജോ​യ്‌​സ്, പ്ര​വീ​ൺ ചോ​പ്ര, ഡോ.​പി.​വി ബൈ​ജു, മി​ലി ഫി​ലി​പ്പ്, റെ​ജി ഫി​ലി​പ്പ്, മി​നി നാ​യ​ർ , ത​മ്പാ​നൂ​ർ മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ക്കു​റി മാ​ധ്യ​മ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.
More in Americas :