+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യു​ണൈ​റ്റ​ഡ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ പോ​ലീ​സ് സേ​ന​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി ലോ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യു​ണൈ​റ്റ​ഡ് (AMLEU) ഓ​ണാ​ഘോ​ഷം സം​ഘ
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യു​ണൈ​റ്റ​ഡ്  ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ പോ​ലീ​സ് സേ​ന​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി ലോ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യു​ണൈ​റ്റ​ഡ് (AMLEU) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്നു​ള്ള സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ഒ​ത്തു​കൂ​ടി.

ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജോ​യ​ൽ ഡെ​യ്ൽ​സ്, ഗാ​ർ​ല​ൻ​ഡ് ഡാ​ള​സ് മേ​യ​ർ സ്ഥാ​നാ​ർ​ഥി ഡോ. ​ഷി​ബു സാ​മു​വ​ൽ, മി​സ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മീ​ര മാ​ത്യു, ഫി​ലാ​ഡ​ൽ​ഫി​യ മേ​യ​ർ സ്ഥാ​നാ​ർ​ഥി ഒ.​ഡേ​വി​ഡ്, ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മു​ട്ട​ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​യി​ലു​ടെ​നീ​ളം വി​വി​ധ നി​യ​മ നി​ർ​വ​ഹ​ണ വ​കു​പ്പു​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ക​യും വ്യ​ത്യ​സ്ത പ​ദ​വി​ക​ൾ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന 155-ല​ധി​കം മ​ല​യാ​ളി ഓ​ഫീ​സ​ർ​മാ​രു​ടെ അം​ഗ​ത്വ​മാ​ണ് സം​ഘ​ട​ന​യ​ക്കു ശ​ക്തി​പ​ക​രു​ന്ന​ത്.

നേ​തൃ​ത്വം: പ്ര​സി​ഡ​ന്‍റ് - ല​ഫ്റ്റ​നന്‍റ് നി​ധി​ൻ എ​ബ്ര​ഹാം (ന്യൂ​യോ​ർ​ക്ക് സി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), വൈ​സ് പ്ര​സി​ഡ​ന്‍റ് - ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചീ​ഫ് ഷി​ബു സാ​മു​വ​ൽ (ട​കോ​മ പാ​ർ​ക്ക് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), സെ​ക്ര​ട്ട​റി - ല​ഫ്റ്റ​ന​ന്‍റ് നോ​ബി​ൾ വ​ർ​ഗീ​സ് (NY - NJ പോ​ർ​ട്ട് അ​തോ​റി​റ്റി പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ്),

ട്ര​ഷ​റ​ർ: കോ​ർ​പ്പ​റ​ൽ ബ്ലെ​സ​ൻ മാ​ത്യു (ഫി​ലാ​ഡ​ൽ​ഫി​യ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെന്‍റ്), സ​ർ​ജ​ന്‍റ്-​അ​റ്റ്-​ആം​സ്: ഡാ​നി സാ​മു​വ​ൽ - സൂ​പ്പ​ർ​വൈ​സ​റി സ്പെ​ഷ്യ​ൽ ഏ​ജ​ന്‍റ് - NY ഫീ​ൽ​ഡ് ഓ​ഫീ​സ് എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് യു​ണൈ​റ്റ​ഡി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി എ​ക്‌​സി​ക്യൂ​ട്ടീ​വ് നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യു​ള്ള AMLEUന്‍റെ ​സ​ജീ​വ​മാ​യ സ​ഹ​ക​ര​ണ​വും നേ​തൃ​ത്വം വാ​ഗ്ദാ​നം ചെ​യ്തു.

ക​മ്മ്യൂ​ണി​റ്റി​യി​ൽ നി​യ​മ​പാ​ല​ക​രു​ടെ പി​ന്തു​ണ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ആ​ഘോ​ഷ​വേ​ള​യി​ൽ സേ​നാ അം​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി.
More in Americas :