+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ന​ഡ​യി​ല്‍ വി​മാ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ന്‍ പൈ​ല​റ്റു​മാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഒട്ടാവ: കാ​ന​ഡ​യി​ല്‍ വെ​ള്ളി​യാ​ഴ്ച ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മരണപ്പെട്ട മൂ​ന്നു പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള പൈ​ല​റ്റ് ട്രെ​യി​നി​ക​ള്‍.ഇ​ര​ട്ട എ​
കാ​ന​ഡ​യി​ല്‍ വി​മാ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ന്‍ പൈ​ല​റ്റു​മാ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം
ഒട്ടാവ: കാ​ന​ഡ​യി​ല്‍ വെ​ള്ളി​യാ​ഴ്ച ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മരണപ്പെട്ട മൂ​ന്നു പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള പൈ​ല​റ്റ് ട്രെ​യി​നി​ക​ള്‍.

ഇ​ര​ട്ട എ​ഞ്ചി​നോ​ടു കൂ​ടി​യു​ള്ള പൈ​പ്പ​ര്‍ പി​എ-34 സെ​ന​ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ചെ​റു​വി​മാ​നമാണ് വാ​ന്‍​കൂ​വ​റി​ലെ ത​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​മാ​യ ചി​ല്ലി​വാ​ക്കി​നു സ​മീ​പം ത​ക​ര്‍​ന്നുവീണത്.

മും​ബൈ​യി​ലെ വാ​സി സ്വ​ദേ​ശി അ​ഭ​യ് ഗാ​ദ്രു(25), സാ​ന്താ​ക്രൂ​സ് സ്വ​ദേ​ശി യാ​ഷ് വി​ജ​യ്(25) എ​ന്നി​വ​രാ​ണ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ മരണപ്പെട്ട ഇ​ന്ത്യ​ക്കാ​ര്‍. അ​ഭ​യ്‌​യു​ടെ സ​ഹോ​ദ​ര​ന്‍ ചി​രാ​ഗും കാ​ന​ഡ​യി​ലു​ണ്ട്.

കാ​ന​ഡ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് ഇ​യാ​ള്‍. എ​ന്നാ​ല്‍ അ​ഭ​യ്‌​യു​ടെ മൃ​ത​ദേ​ഹം കാ​ണാ​ന്‍ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും സ​ഹോ​ദ​ര​ന്‍റെ സാ​ധ​ന​ങ്ങ​ള്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​രു​ന്നു​വെ​ന്നും ചി​രാ​ഗ് പ​റ​ഞ്ഞ​താ​യി ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

അ​ഭ​യ്‌​യു​ടെ ശ​രീ​രം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലാ​ണ് ചി​രാ​ഗ് എ​ന്നും ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​ണെ​ന്നും ഒ​രു അ​യ​ല്‍​വാ​സി അ​റി​യി​ച്ചു.