+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഡാ​ള​സി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം

ഡാ​ള​സ്: ആ​ദ്യ​മാ​യി ഡാ​ല​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വയ്ക്ക് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യ
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഡാ​ള​സി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
ഡാ​ള​സ്: ആ​ദ്യ​മാ​യി ഡാ​ല​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വയ്ക്ക് ഡാ​ള​സ് ഡി​എ​ഫ്ഡ​ബ്ല്യു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത,

നി​ല​ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി.​ഡോ. ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, വെ​രി.​റ​വ.​രാ​ജു ദാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, വൈ​ദി​ക​ർ, ആ​ത്മാ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​നേ​ക​വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു കൂ​ടി ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ബാ​വ​യെ ആ​ന​യി​ച്ചു.